യുവതിയും ഒന്നരവയസുകാരി മകളും തീ കൊളുത്തി മരിച്ച നിലയില്‍

പത്തനംതിട്ട : റാന്നിയില്‍ യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ സജി ചെറിയാന്റെ ഭാര്യ റിന്‍സ, മകള്‍ അല്‍ഹാന എന്നിവരാണ്‌ മരിച്ചത്‌. മരണ കാരണം വ്യക്തമല്ല.

റിന്‍സയും മകളും മാത്രമാണ്‌ വീട്ടില്‍ കഴിഞ്ഞിരുന്നത്‌. 2022 ഏപ്രില്‍ 4 ന്‌ ഉച്ചക്കുഷേഷമാണ്‌ സംഭവം. സമീപത്തെ വീട്ടിലെ പെണ്‍കുട്ടി റിന്‍സയെ അന്വേഷിച്ച എത്തിയപ്പോഴാണ്‌ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്‌. ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →