പാലക്കാട് : കാട്ടാനശല്യത്തിന് പരിഹാരമായി വനം വകുപ്പ് വൈദ്യുതി തൂക്കുവേലി നിര്‍മാണം തുടങ്ങി . വാളയാര്‍ റെയിഞ്ചിന് കീഴില്‍ കഞ്ചിക്കോട് വലിയേരിയില്‍ 2022 മാര്‍ച്ച് 29 മുതലാണ് നിര്‍മാണം ആരംഭിച്ചത്. ആകെ ഏഴര കിലോമീറ്റര്‍ വൈദ്യുതി തൂക്കുവേലിയാണ് നിര്‍മിക്കുന്നത് ആദ്യഘട്ടത്തില്‍ മൂന്നര കിലോമീറ്റര്‍ ദൂരം നിര്‍മിക്കും. ജില്ലയില്‍ വാളയാര്‍,കഞ്ചിക്കോട്, മലമ്പുഴഎന്നിവിടങ്ങളിലാണ് കാട്ടാന ശല്യം കൂടുതലുളളത്.
നേരത്തെ നിര്‍മിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് കാട്ടാനകള്‍ നശിപ്പിച്ച സാഹചര്യത്തിലാണ് തൂക്കുവേലി നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാട്ടാന ശല്യം രൂക്ഷമായതോടെ വാച്ചര്‍മാരെ ഉപയോഗിച്ച പരിശോധന നടത്തുന്നുണ്ട്. ദ്രുതപ്രതികരസേനയും സജ്ജമാണ് റെയില്‍വേ ട്രാക്കുകളില്‍ കാട്ടാനകളുടെ ജീവന്‍ പൊലിയുന്ന സംഭവങ്ങല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേയും വനം വകുപ്പും തമ്മില്‍ യോജിച്ച് നടപടിയെടുക്കുന്നതില്‍ വീഴ്‌ചയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാളയാറില്‍ റെയില്‍വേയും ഒന്നര കിലോമീറ്റര്‍ തൂക്കുവേലി നിര്‍മിക്കുന്നുണ്ട്.
കാട്ടാനകള്‍ വരുന്ന പ്രദേശത്ത് ട്രെയിന്‍ വരുമ്പോള്‍ സൗരോര്‍ജ് തൂക്കുവേലിക്കുപുറമേ മനുഷ്യരും മൃഗങ്ങളും ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ ശബ്ദമുണ്ടാക്കി അടയുന്ന ലെവല്‍ക്രോസിംഗ് നിര്‍മിക്കുക,വേഗ നിയന്ത്രണം സംബന്ധിച്ച ലോക്കോഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുനല്‍കുന്നതിനും അപകടസാധ്യതയുളള സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കുന്നതിനുമായി റെയില്‍വേ ലൈനുകളുടെ തമിഴ്‌നാട് ഭാഗത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക കാട്ടാനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കതുന്ന ജിഎസ് എം അധിഷ്ടിത അലേര്‍ട്ട് സംവിധാനങ്ങള്‍ സ്ഥാപിക്കുക, ,കാട്ടാനകളുടെ സുഗമമായ സഞ്ചാരത്തിനായി റാമ്പുകള്‍ക്ക് 50 മീറ്റര്‍ വീതിയുണ്ടാക്കുക തുടങ്ങിയ നിര്‍ദ്ദേശവും റെയില്‍വേയുടെ പരിഗണനയിലുണ്ട്.

