ന്യൂഡല്‍ഹി: രാജ്യസഭാംഗത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്നു യാത്രയയപ്പ്. രാജ്യസഭയില്‍ ചോദ്യോത്തരവേളയും സീറോ അവറും ഒഴിവാക്കും.രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കമുള്ള നേതാക്കന്മാര്‍ പ്രസംഗിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ആനന്ദ് ശര്‍മ, സുബ്രഹ്മണ്യന്‍ സ്വാമി, എം.സി. മേരി കോം തുടങ്ങിയവരാണ് വിരമിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം, പി. ചിദംബരം, അംബികാ സോണി, കപില്‍ സിബല്‍, മുഖ്താല്‍ അബ്ബാസ് സഖ്വി എന്നിവരുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. സഭയിലെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞാലുടന്‍, വിരമിക്കുന്ന എം.പിമാര്‍ക്കായി വെങ്കയ്യ നായിഡു തന്റെ ഔദ്യോഗിക വസതിയില്‍ സല്‍ക്കാരമൊരുക്കും. വിരമിക്കുന്നവരില്‍ ചിലരുടെ കലാപരിപാടികളാകും പ്രധാന ആകര്‍ഷണം.ശന്തനു സെന്‍ ഗിത്താര്‍ വായിക്കും. തുടര്‍ന്നു ഡോളാ സെന്നിന്റെ രബീന്ദ്ര സംഗീതം. തിരുച്ചി ശിവ തമിഴ് പാട്ട് പാടും. രൂപാ ഗാംഗുലിയും വന്ദന ചവാനും ഹിന്ദി ഗാനങ്ങളാലപിക്കും. രാമചന്ദ്ര ഛംഗ്രയുടെ വകയായി ദേശഭക്തിഗാനം. തുടര്‍ന്ന്, എം.പിമാരുടെ സംഘഗാനം.അടുത്ത ജൂെലെയോടെ വിരമിക്കുന്ന 72 രാജ്യസഭാംഗങ്ങള്‍ക്കു വേണ്ടിയാണ് ഉപരാഷ്ട്രപതി സല്‍ക്കാരമൊരുക്കുന്നത്. എം.പിമാരുടെ സാംസ്‌കാരിക പരിപാടി 20 വര്‍ഷത്തിനിടെ ആദ്യമായാണ്.