രാജ്യത്ത്‌ ആദ്യമായി സ്‌റ്റീല്‍ ഉപയോഗിച്ചുളള റോഡ്‌ ഗുജറാത്തില്‍ പൂര്‍ത്തിയായി.

ഗുജറാത്ത്‌: ഉപയോഗ ശൂന്യമായ സ്‌റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യറോഡ്‌ ഗുജറാത്തില്‍ പൂര്‍ത്തിയായി. ഗുജറാത്തിലെ ഹസീറ വ്യവസായ മേഖലയിലാണ്‌ ഒരു കിലോമീറ്റര്‍ നീളമുളള സ്‌റ്റീല്‍റോഡ്‌ പരീക്ഷണാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയിട്ടുളളത്‌. വിവിധ പ്ലാന്റുകളിലെ ഉപയോഗ ശൂന്യമായ സ്‌റ്റീല്‍ ഉപയോഗിച്ചാണ്‌ റോഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ശാസ്‌ത്ര സാങ്കേതികഗവേഷണ കൗണ്‍സിലും (സിഎസ്‌ ഐആര്‍)കേന്ദ്ര റോഡ്‌ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സിആര്‍ആര്‍ഐ) ണ്‌ നിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയിരിക്കുന്നത്‌. സറ്റീല്‍ ആന്റ് പോളിസി കമ്മീഷന്‍ ,നീതി ആയോഗ്‌, എന്നിവയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം ഒരു കിലോമീറ്റര്‍ നീളമുളള ആറുവരിപ്പാതയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.

രാജ്യത്തെ ഉരുക്കുനിര്‍മാണ ശാലകളില്‍ പ്രതിവര്‍ഷം 19 ദശലക്ഷം ടണ്‍ സ്‌റ്റീല്‍ ബാക്കിയാകുന്നുണ്ട്‌ .പാഴാക്കപ്പെടുന്ന ഈ വിഭവം ഉപയോഗയോഗ്യമാക്കുന്നതിനൊപ്പം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുകയെന്നതാണ്‌ ലക്ഷ്യം പൂര്‍ണമായും സംസ്‌കരിച്ച ഉരുക്കുകൊണ്ടാണ്‌ റോഡ്‌ പൂര്‍ത്തിയാക്കിയിട്ടുളളത്‌. ഈ റോഡിലൂടെ ആയിരക്കണക്കിന്‌ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ടെന്നും റോഡിന്‌ ഒരു കേടുപാടുകളും ഇല്ലെന്നും സിആര്‍ആര്‍ഐ ശാസ്‌ത്രഞ്‌ജന്‍ സതീഷ്‌ പാണ്ഡെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →