Tag
ന്യൂസ് ഡെസ്ക്

സ്‌കോള്‍ കേരള ഡി.സി.എ ആറാം ബാച്ച് പരീക്ഷാഫീസ് ഒടുക്കേണ്ട തീയതി ദീര്‍ഘിപ്പിച്ചു

March 24, 2022 - 8:32 pm

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍  (ഡി.സി.എ) കോഴ്‌സിന്റെ ആറാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് ഒടുക്കി നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ പഠനകേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ട സമയപരിധി 20 രൂപ പിഴയോടെ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.  പഠനകേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്‌കോള്‍-കേരള വെബ്‌പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത ശേഷം അപേക്ഷകള്‍ ഏപ്രില്‍ രണ്ടിനു മുമ്പായി സ്‌കോള്‍-കേരള  സംസ്ഥാന ഓഫീസില്‍ അതത് പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ ലഭ്യമാക്കേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *