കാളിദാസ് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിനില്‍ സ്‌കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനി എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുനരാരംഭിച്ചു.കാളിദാസ് ജയറാമിനൊപ്പം സൈജു കുറുപ്പ് , നമിത പ്രമോദ് റേബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ആര്‍.ആര്‍.
എഡിറ്റിംഗ്- ദീപു ജോസഫ്, സംഭാഷണം- വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്ബ്, കല- ആഷിക്ക് എസ്., മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- രാഹുല്‍ രാജ് ആര്‍., പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ മാനേജര്‍- അഖില്‍, പി.ആര്‍.ഒ. – എ.എസ്. ദിനേശ്. എന്നിവർ നിർവ്വഹിക്കുന്നു.



