റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവയില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളേയും റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

March 9, 2022 - 8:09 pm

പനാജി: എക്സിറ്റ്പോളുകള്‍ തൂക്ക്സഭ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ഗോവയില്‍ സ്വന്തം എം എല്‍ എമാര്‍ കൂറുമാറുന്നത് തടയുക എന്ന ലക്ഷ്യമിട്ട് മുഴുവന്‍ സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റി. ഇവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാര്‍ട്ടി ചുമതലപ്പെടുത്തി. നേരത്തെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും ക്ഷേത്രങ്ങളിലും പള്ളിയിലുമെല്ലാംകൊണ്ടുപോയി കൂറുമാറില്ലെന്ന് പാര്‍ട്ടി സത്യം ചെയ്യിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നും കഴിഞ്ഞ തവണയുണ്ടായത് പോലെ ഇനി സംഭവിക്കരുതെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിലെ ഏതാനും എം എല്‍ എമാരെ ചാക്കിട്ട് പിടിച്ചും സ്വതന്ത്രരെ ഒപ്പം നിര്‍ത്തിയും ബി ജെ പി ഭരണം പിടിക്കുകയായിരുന്നു. കേന്ദ്ര ഭരണം കൈമുതലായുള്ള ബി ജെ പി പണം ഇറക്കി ഇത്തവണയും അത്തരം നീക്കങ്ങള്‍ നടത്തിയേക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേരത്തെ ഒരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *