റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കോക്ക്: അന്തരിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി പ്രവേശിച്ചതിലെ ദുരൂഹത നീക്കാന്‍ തായ്‌ലന്‍ഡ് പോലീസ് അന്വേഷണം തുടരുന്നു.ജര്‍മന്‍ യുവതിയെ പോലീസ് പലതവണ ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കോഹ് സമുയി ദ്വീപിലെ ആശുപത്രിയില്‍നിന്നു സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് യുവതി ആംബുലന്‍സില്‍ പ്രവേശിച്ചത്. മൃതദേഹം വഹിക്കുന്ന ആംബുലന്‍സ് ബോട്ടില്‍ കയറ്റാന്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. ഒരു കൊട്ട പൂക്കളുമായി തായ്‌ലന്‍ഡുകാരിയായ കൂട്ടുകാരിക്കൊപ്പമാണു ജര്‍മന്‍ യുവതി ആംബുലന്‍സിന് അടുത്തെത്തിയത്. ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലന്‍സ് ഡ്രൈവറുമായും യുവതി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തായി. ഇരുവരും ആംബുലന്‍സിനു പിന്നിലെത്തി ജര്‍മന്‍ യുവതി മാത്രം ഉള്ളില്‍ കടന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. 40 സെക്കന്‍ഡ് അവര്‍ ആംബുലന്‍സിനുള്ളിലുണ്ടായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഓസ്ട്രേലിയയുടേയോ തായ്ലന്‍ഡിന്റേയോ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലായിരുന്നതിലും സംശയം ഉയര്‍ന്നു. വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലന്‍സിനരികേ എത്തിയത്. വോണിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി തായ്ലന്‍ഡിന്റെ ഓസ്ട്രേലിയന്‍ അംബാസിഡര്‍ അലന്‍ മക്കിനോന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *