റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ പോളണ്ടും അമേരിക്കയും

March 6, 2022 - 11:20 am

കീവ്: യുക്രൈന് യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‌യു 35 വിമാനങ്ങളായിരിക്കും പോളണ്ട് ഉക്രൈന് നല്‍കുക.ഒപ്പം യുഎസില്‍ നിന്നും എഫ്-16 വിമാനങ്ങള്‍ വാങ്ങാനും യുക്രൈന്‍ തീരുമാനിച്ചു. കൂടുതല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കി സഹായിക്കണമെന്ന് നാറ്റോയോട് യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ഥിച്ചിട്ടുണ്ട്. പാളണ്ടുമായും നാറ്റോ അംഗ രാജ്യങ്ങളുമായും സഹകരിച്ച് യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *