അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സൈനിക സ്‌കൂൾ പ്രവേശനം: മെഡിക്കൽ പരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

March 6, 2022 - 9:59 pm

ഈ വർഷത്തെ സൈനിക സ്‌കൂൾ പ്രവേശനത്തിനായി ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ-2022 ഫലത്തെ അടിസ്ഥാനമാക്കി മെഡിക്കൽ പരീക്ഷയ്ക്കുള്ള പ്രാരംഭ കോൾ ലിസ്റ്റ് സ്‌കൂൾ വെബ്‌സൈറ്റിൽ  www.sainikschooltvm.nic.in പ്രസിദ്ധീകരിച്ചു. ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തിൽ, വിവിധ കാറ്റഗറികൾ തിരിച്ച് തയാറാക്കിയതാണു മെഡിക്കൽ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാർത്ഥികളുടെ കോൾ ലിസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ മെഡിക്കൽ പരീക്ഷ പൂർത്തിയാക്കിയ ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *