കയ്പമംഗലംമണ്ഡലത്തിലെ ആർദ്രം പദ്ധതികളുടെ അവലോകന യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്നു. ആർദ്രം മിഷന്റെ ഭാഗമായും എം എൽ എ ഫണ്ട് ഉപയോഗിച്ചും കയ്പമംഗലം മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാനും പദ്ധതിയുടെ പൂർത്തീകരണം പരിശോധിക്കുവാനുമാണ് യോഗം ചേർന്നത്. മെയ് മാസത്തിൽ എല്ലാ പ്രവർത്തികളും പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. ശാന്തി പുരം എം എൽ എ ഓഫീസിൽ വിളിച്ച് ചേർത്ത യോഗത്തിൽ മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം എസ് മോഹനൻ, സീനത്ത് ബഷീർ, വിനീതമോഹൻ ദാസ്, ശോഭനാ രവി, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. നിതിൻ കൃഷ്ണ, പെരിഞ്ഞനം പി എച്ച് സി സൂപ്രണ്ട് സാനു പരമേശ്വരൻ, ഏഴ് പഞ്ചായത്തിലേയും പ്രാഥമിക കേന്ദ്രത്തെ പ്രതിനിധീകരിച്ചുള്ള ഡോക്ടർമാർ, കോസ്റ്റ് ഫോർഡ് പ്രോജക്ട് ഡയറക്ടർ ഡോ സരിത, എൻ എച്ച് എം ഡിസ്ട്രിക്ട് എഞ്ചിനീയർമ്മാരായ എൻ ബി ശോഭ, എം.എം.പോൾസി, നിർവൃതി പ്രൊജക്ട് എൻജിനീയർ ശ്രാവൺ, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കയ്പമംഗലത്ത് ആർദ്രം അവലോകനയോഗം ചേർന്നു
