തിരുവനന്തപുരം : കോവിഡ് സാമഗ്രികള്‍ വാങ്ങിയതില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്നുളള പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തളളി. അന്ന് കോവിഡിന്റെ സാഹചര്യമായിരുന്നുവെന്നും അത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളുടെ സുരക്ഷയായിരുന്നു പ്രധാനം. അപ്പോള്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചക്ക മറുപടി പറയുകയായിുന്നു മുഖ്യമന്ത്രി.
നിപ്പാ പ്രതിരോധത്തിനായി വാങ്ങിയ സാമഗ്രികളാണ് കോവിഡ് ഒന്നാം തരംഗ കാലത്ത് ഉപയോഗിച്ചത്. രണ്ടാം തരംഗ കാലത്ത 10 ലക്ഷം പിപിഇ കിറ്റ് വാങ്ങാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ദുരന്ത നിവാരണ കമ്മറ്റിയാണ് മെഡിക്കല്‍ സര്‍വീസസ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. അത് ആരോഗ്യമന്ത്രിയുടെ മാത്രം തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവരും അറിഞ്ഞായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മരണം മറച്ചുവച്ചുവെന്ന് പറയുന്നതില്‍ ഒരടിസ്ഥാനവും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നല്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് നിര്‍ണയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സഹായം അപേക്ഷിക്കുന്നവര്‍ക്കെല്ലാം കൊടുക്കുന്നുണ്ട്. ചിലര്‍ അപേക്ഷിക്കാന്‍ താല്പര്യം കാമിക്കുന്നില്ലന്നുമാത്രമെയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



