റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നൂറുദിന കര്‍മ്മപരിപാടി: പൊതുവിതരണ വകുപ്പിനു കീഴിലെ ഓഫീസുകള്‍ സുതാര്യവും കാര്യക്ഷമവുമാക്കും

February 20, 2022 - 4:30 pm

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിനു കീഴിലെ മുഴുവന്‍ ഓഫീസുകളിലും അദാലത്ത് നടത്തി ഓഡിറ്റ് ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 21 രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി. സജിത്ബാബു നിര്‍വഹിക്കും. 

ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് ടീം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിലുള്ള ജില്ലയിലെ 9 ഓഫീസുകളിലേയും 31.03.2021 വരെയുള്ള മുഴുവന്‍ ഫയലുകളും രജിസ്റ്ററുകളും ഓഡിറ്റ് നടത്തി ക്രമീകരിക്കും. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും ഓഫീസ് പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കുകയുമാണ് ഓഡിറ്റുകൊണ്ട് ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *