റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഒരുക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരത്താണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്. നഗരസഞ്ചയനിധിയില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനും പ്രാഥമികാവശ്യത്തിനും വിശ്രമകേന്ദ്രം ഉപയോഗപ്പെടുത്താം. നാപ്കിന്‍ വെന്റിംഗ് മെഷീന്‍, ഡിസ്‌ട്രോയര്‍, മുലയൂട്ടല്‍ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, കോഫി ഷോപ്പ് എന്നിവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര, കെ. ഷിജു, സി. പ്രജില, നിജില, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ അജീഷ്, കൗണ്‍സിലര്‍മാരായ രത്‌നവല്ലി, വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, എ.ലളിത, എ.അസീസ് എന്നിവരും വിവിധ മേഖലകളിലെ പ്രതിനിധികളായ ടി. കെ ചന്ദ്രന്‍, വി.വി സുധാകരന്‍, പി.കെ വിശ്വനാഥന്‍, കെ.വി സുരേഷ്, ഇ.എസ് രാജന്‍, സി.സത്യചന്ദ്രന്‍, ടി.കെ രാധാകൃഷ്ണന്‍, സുരേഷ് മേലെപുറത്ത്, അമീര്‍അലി, എം. റഷിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി രമേശന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.ടി അരവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എന്‍.സുരേഷ്‌കുമാര്‍ നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *