റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹണിട്രാപ്പ്‌ മോഡല്‍ തട്ടിപ്പ്‌ : യുവതിയും സുഹൃത്തും പിടിയില്‍

February 13, 2022 - 8:12 am

മട്ടാഞ്ചേരി: ഹണിട്രാപ്പ്‌ എന്ന ലക്ഷ്യത്തോടെ ലോഡ്‌ജുടമയെ ആശുപത്രിയിലേക്ക്‌ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പോലീസ്‌ പിടിയിലായി. മട്ടാഞ്ചാരി മംഗലത്തുപറമ്പില്‍ റിന്‍സീന(29),ഓട്ടോഡ്രൈവറായ ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാന്‍ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ലോഡ്‌ജില്‍ മുറിയെടുത്ത്‌ താമസിച്ച ഇവര്‍ ശീതളപാനീയം ഓര്‍ഡര്‍ ചെയ്‌ത്‌ കഴിച്ചശേഷം യുവതിക്ക്‌ സുഖമില്ലെന്ന പറഞ്ഞ്‌ മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്‌മിറ്റായി. തുടര്‍ന്ന്‌ ലോഡ്‌ജ്‌ ഉടമയെയും സുഹൃത്തിനെയും വിളിച്ചുവരുത്തി ആശുപത്രിയിലെ മുറിയില്‍ പൂട്ടിയിടുകയും പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്ത്‌ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

ഹണിട്രാപ്പ്‌ മാതൃകയിലുളള തട്ടിപ്പാണ്‌ പ്രതികള്‍ ഉദ്ദേശിച്ചതെങ്കിലും ലോഡ്‌ജ്‌ ഉടമയും സുഹൃത്തും വഴങ്ങാതെ വന്നതോടെ ലോഡ്‌ജില്‍ നിന്നും കോടുത്ത ശീതളപാനീയത്തില്‍ എന്തോ കലര്‍ത്തിയെന്ന പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ലോഡ്‌ജുടമ മട്ടാഞ്ചാേരി അസി. പോലീസ്‌ കമ്മീഷണര്‍ വി.ജി രവീന്ദ്രനാഥിന്‌ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ 24 ണിക്കൂറിനകം പ്രതികളെ പിടികൂടി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *