റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുസ്ലീം സമുദായം സ്വയം വിമര്‍ശനം നടത്താന്‍ സമയമായെന്ന്‌ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുളളക്കുട്ടി.

February 13, 2022 - 9:22 am

കൊച്ചി: കര്‍ണാടകയിലെ ബുര്‍ഖാ,ഹിജാബ്‌ വിവാദം വിദ്യാലയ മതില്‍ക്കെട്ടില്‍ നിന്ന്‌ പുറത്തേക്ക്‌ കടക്കുന്നു. വിവാദം കര്‍ണാടകയും കടന്ന്‌ കേരളത്തിലും വലിയ കലാപമാണ്‌ തീര്‍ക്കുനന്ത്‌. മുസ്ലൂീം ലീഗ്‌ നേതൃത്വത്തിന്‌ പുറമേ കെ.മുരളീധരന്‍ അടക്കമുളള കോണ്‍ഗ്രസ്‌ നേതാക്കളും വിവാദത്തില്‍ അവരുടേതായ രീതിയില്‍ എണ്ണപകരാന്‍ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമാണെന്നും മുസ്ലീം സമുദായം സ്വയം വിമര്‍ശനം നടത്താന്‍ സമയമായെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

നമ്മുടെ ഉമ്മാമാരുടെ വേഷം ഓര്‍ക്കണമെന്നും ഈ നാടിന്റെ കള്‍ച്ചറും നാച്ചുറും ചേര്‍ന്ന വിധം ആയിരുന്നുവെന്നും അബ്ദുളളക്കുട്ടി തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ വ്യക്തമാക്കുന്നു. മുസ്ലീം സമൂഹം ഈ നാടിന്റെ പൈതൃകത്തോട്‌ ചേര്‍ന്ന തോളോടുതോള്‍ ചേര്‍ന്ന്‌ ജീവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തല മറക്കുന്നതിന്‌ ഒരു സ്‌കൂളും എതിരല്ല. മറിച്ച്‌ താലിബാന്‍ മാതൃകയില്‍ ശരീരമാസകലം മറക്കുന്നതിന്‌ എതിരാണ്‌. മുസ്ലീം സമുദായം ഇന്ന്‌ നയിക്കപ്പെടുന്നത്‌ തീവ്രവാദികളാല്‍ ആണെന്നും അതിനെതിരെ സമുദായത്തിലെ പുരോഗമന വാദികള്‍ രംഗത്തുവരണമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *