റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യ പിണങ്ങിപ്പോയി : അനുജനെ മുറിയില്‍ പൂട്ടിയിട്ട്‌ ആത്മഹത്യാഭീഷണി

February 12, 2022 - 8:03 am

തിരുവനന്തപുരം ; പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്‌. അനുജനെ ബന്ധിയാക്കി അനുജന്റെ ദേഹത്തും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച്‌ മുറിയില്‍ പൂട്ടിയിട്ടായിരുന്നു ആത്മഹത്യാ ഭീഷണി. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടില്‍ സജീനാ മന്‍സിലില്‍ ഷാജഹാന്‍ (37) ആണ്‌ സഹോദരന്‍ സഹീറിനെ മുറിക്കുളളലില്‍ പൂട്ടിയിട്ട്‌ ആത്മഹത്യാ ഭീഷണി മുഴക്കിയത്‌.

മാനസികാസ്വാസ്ഥ്യം ഉളള ആളാണ്‌ ഷാജഹാന്‍ എന്നാണ്‌ ലഭിച്ച വിവരം. പിണങ്ങിപ്പോയ ഭാര്യയെ പോലീസ്‌ ഇടപെട്ട്‌ തിരികെ കൊണ്ടുവരണമെന്നായിരുന്നു ഇയാളുടെ ആഴശ്യം. ഉമ്മയേയും സഹോദരിയെയും വീടിന്‌ പുറത്താക്കി വാതില്‍ പൂട്ടിയ ശേഷം ഷാജഹാന്‍ അനുജന്റെ ദേഹത്ത്‌ പെട്രോള്‍ ഒഴിച്ച്‌ മുറിക്കുളളില്‍ പൂട്ടുകയായിരുന്നു. തുടര്‍ന്ന് സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച്‌ ശേഷം ഒരു കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസും മറ്റേ കയ്യില്‍ തീപ്പട്ടിയുമായാണ്‌ ഭീഷണി മുഴക്കി നിന്നത്‌. അയല്‍വാസികളും ബന്ധുക്കളും ഷാജഹനോട്‌ സംസാരിച്ചങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല.

സംഭവമറിഞ്ഞ്‌ വെഞ്ഞാറമൂട്‌ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ സൈജുനാഥിനോട്‌ ഷാജഹാന്‍ ഒറ്റക്ക്‌ സംസാരിക്കാം എന്ന്‌ സമ്മതിച്ചു. സൈജുനാഥ്‌ നയത്തില്‍ വീടിന്‍റെ പുറകുവശത്തുളള ജനലിനരുകില്‍ വരുത്തി സംസാരിച്ചുനില്‍ക്കുന്നതിനിടയില്‍ മുന്‍വാതില്‍ തകര്‍ത്ത്‌ അകത്തുകടന്ന ഫയര്‍ഫോഴ്‌സ്‌ സംഘം ഫയര്‍ എഞ്ചിനില്‍ നിന്ന വെളളം ഷാജഹാന്റെ ദേഹത്ത്‌ വീഴ്‌തി . പെട്രോളും തീപ്പട്ടിയും നനഞ്ഞുകുതിര്‍ന്നതോടെ നിമിഷങ്ങള്‍ക്കുളളില്‍ ഫയര്‍ഫോഴ്‌സും പോലീസും ചെര്‍ന്ന്‌ ഷാജഹാനെ കീഴ്‌പ്പെടുത്തി സഹീറിനെ മോചിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *