റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

183- എ നാഷണല്‍ ഹൈവേയുടെ അലൈന്‍മെന്റ് പുനഃപരിശോധിക്കണം

February 11, 2022 - 8:59 am

മുണ്ടക്കയം : ജനവാസ കേന്ദ്രങ്ങളായ കണ്ണിമല, പുലിക്കുന്ന്‌, അമരാവതി,കരിനിലം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മുണ്ടക്കയം-ഭരണിക്കാവ്‌ നാഷണല്‍ ഹൈവേ 183-എ യുടെ അലൈന്‍മെന്റ് പുനപ്പരിശോധിക്കണമെന്ന്‌ മുണ്ടക്കയം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജനവാസ മേഖലയിലൂടെയാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. . നിലവിലുളള റോഡിന്റെ ഇഇരുവശങ്ങളിലുമായി വീടുകളും വ്യാപാര സ്ഥാപനങ്ങളുമായി 300 ലധിക കുടുംബങ്ങള്‍ക്ക്‌ തങ്ങളുടെ ഉജീവന മാര്‍ഗവും കിടപ്പാടവും നഷ്ടപ്പെടും .

മഠംപടിയില്‍ നിന്നാരംഭിച്ച്‌ വരിക്കാനി കവലയില്‍ അവസാനിക്കുന്ന തോട്ടം മേഖലയില്‍ കൂടിയുളള പുതിയ അലൈന്‍മെന്റിന്‌ അംഗീകാരം നേടണമെന്ന്‌ കമ്മറ്റി ആവശ്യപ്പെട്ടു. ഇതുമയി ബന്ധ്‌പ്പെട്ട്‌ ആന്റോ ആന്റണി എംപി ,ജനപ്രതിനിധികള്‍ ,നാഷണല്‍ ഹൈവേ അതോരിറ്റി എന്നിവര്‍ക്ക് നിവേദനം നല്‍കി

ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, യോഗം ഉദ്‌ഘാടനം ചെയ്‌തു, മണഡലം പ്രസിഡന്റ് നൗഷാദ്‌ ഇല്ലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്‌ രാജു, ബി ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി, ബോബി കെ.മാത്യു, ജനീഷ്‌ മുഹമ്മദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *