ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി: മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ള വിമർശനങ്ങൾ

തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ള വിമർശനങ്ങൾ.ചില കാര്യങ്ങളെക്കുറിച്ച് പുസ്തകത്തിൽ ശക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞതാണ് ശരി. വിമർശിക്കപ്പെടുന്നവർക്ക് പ്രത്യേക പകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം