തിരുവനന്തപുരം: മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്. ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു.
അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തിയത്.

