നിര്‍ണായക വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്‌ മാധ്യമങ്ങള്‍ക്കുമുന്നില്‍. ശിവശങ്കര്‍ എഴുതി പ്രകാശിപ്പിച്ച പുസിതകമാണ്‌ സ്വപ്‌ന സുരേഷിനെ പ്രകോപിപ്പിച്ചത്‌. അതില്‍ സ്വപ്‌നയെക്കുറിച്ചുളള എഴുത്തുകള്‍ കണ്ടാണ്‌ സ്വപ്‌ന പ്രകോപിതയായത്‌. അതില്‍ ഏറ്റവും പ്രധാനമായി സ്വപ്‌ന ചൂണ്ടിക്കാണിച്ചത്‌. താന്‍ ജയിലിലായിരുന്നപ്പോള്‍ തിനിക്കുമുന്നിലെത്തിയ പത്രങ്ങളെക്കുറിച്ചാണ്‌. തന്റെ കയ്യിലെത്തുന്ന പത്രങ്ങളിലെല്ലാം വിലയ തുളകള്‍ ഉണ്ടായിരുന്നുവെന്നാണ്‌ അവര്‍ പറഞ്ഞത്‌. കാരണം താന്‍ ഒരു ഹാര്‍ട്ട്‌ പേഷ്യന്റ് ആയതുകൊണ്ടു പത്രത്തില്‍ തന്നെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ കണ്ട്‌ ടെന്‍ഷനാകാതിരിക്കാനായി ജയില്‍ അധികതര്‍ വെട്ടിമാറ്റിയുന്നതാണ്‌ തുളകള്‍ .

സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വെട്ടിമാറ്റിയ ശേഷമേ തനിക്ക്‌ പത്രം ലഭ്യമാക്കാറുണ്ടായിരുന്നുളളുവെന്ന്‌ സ്വപ്‌ന പറഞ്ഞു. ചിലഭാഗത്ത്‌ വലിയ തുളകള്‍ കാണുമ്പോള്‍ തന്നെക്കുറിച്ച്‌ വളരെയധികം ആശങ്ക കൂടും. കാരണം സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട്‌ അത്രയും വലിയ വാര്‍ത്തയായിരിക്കും അത്‌. അമ്മ ജയിലില്‍ കാണാന്‍ വരുമ്പോള്‍ താന്‍ ആ വാര്‍ത്തകളെ ക്കുറിച്ച്‌ ചോദിക്കാറുണ്ടായിരുന്നുവെന്നും സ്വപ്‌ന വെളിപ്പടുത്തി.

താന്‍ ഒരു ഹാര്‍ട്ട പേഷ്യന്റ് ആണ്‌.ദിവസം 10 ലധികം ഗുളികകള്‍ കഴിക്കുന്നുണ്ട്‌ .തനിക്ക ഒന്നും നഷ്ട പ്പെടാനില്ലഎന്നും താന്‍ സത്യങ്ങളെല്ലാം വിളിച്ചുപറയുമെന്നും സ്വപ്‌ന സുരേഷ്‌ ഒരു സ്വകാര്യ ചാനലിനോട്‌ പറയുകയുണ്ടായി ശിവശങ്കര്‍ സാര്‍ തന്നെ എന്തെങ്കിലും അറിയമോ എന്ന ചോ്യത്തിന്‌ അക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ തന്നക്കാള്‍ കൂടുതല്‍ ശിവശങ്കര്‍ സാറിന്‌ പറയാന്‍ കഴിയുമെന്നും സ്വപ്‌ന പറയുകയുണ്ടായി.

തിനിക്ക്‌ മലയാളം വായിക്കാനറിയില്ലെന്നും ആരെങ്കിലും ശിവശങ്കര്‍സാറിന്‍രെ പുസ്‌തകം വായിച്ചുകേള്‍പ്പിക്കട്ടെ അതിനുശേഷം താന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്‌ന മുന്നറിയിപ്പുനല്‍കി.ശിവശങ്കറിന്‍രെ എഴുത്ത്‌ തന്നെ വേദനിപ്പിച്ചുവെന്നും ശിവശങ്കര്‍ തന്നെയാണ്‌ താന്‍ ശിവശങ്കറിനെയല്ല ചൂഷണം ചെയ്‌തതെന്നും അവര്‍ പറഞ്ഞു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്റെ ഫ്‌ളാറ്റിലായിരുന്നു. ശിവശങ്കറിന്‌ ഫോണ്‍ നല്‍കിയത്‌ കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടായിരുന്നു. നിരവധി സമ്മനങ്ങള്‍ ശിവശങ്കറിന്‌ നല്‍കിയിട്ടുണ്ട്‌. ലൈഫ്‌ മിഷനില്‍ സഹായിച്ചതിനാണ്‌ സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി.

Share
അഭിപ്രായം എഴുതാം