ജമൈക്ക: കൗമാര ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ആന്റിഗ്വയില്‍ നടക്കുന്ന കലാശപ്പോരില്‍ കരുത്തരായ ഇം ണ്ടാണ് യഷ് ധൂലിന്റെയും സംഘത്തിന്റെയും എതിരാളികള്‍. ഇതുവരെ നടന്ന 14 അണ്ടര്‍-19 ലോകകപ്പുകളില്‍ ഇന്ത്യ ഫൈനലില്‍ കടക്കുന്നത് ഇത് എട്ടാം തവണയാണ്. തുടര്‍ച്ചയായ നാലാം ഫൈനലും.പ്രാഥമിക റൗണ്ട് മുതല്‍ കലാശപ്പോരാട്ടം വരെയുള്ള മത്സരങ്ങളില്‍ അപരാജിതരായ രണ്ടു ടീമുകളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കുന്നതെന്ന സവിശേഷതയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാഥമിക റൗണ്ടില്‍ 11 താരങ്ങളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടും വമ്പന്‍ ജയം കുറിച്ച ചരിത്രം ഇന്ത്യയ്ക്കു സ്വന്തം.
ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ തച്ചുടയ്ക്കാന്‍ പോന്ന താരങ്ങളാല്‍ സമ്പന്നമാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ യഷ് ധൂല്‍, ഷയ്ഖ് റഷീദ്, ഓപ്പണര്‍മാരായ ഹര്‍നൂര്‍ സിങ്, ആംഗ്രിഷ് രഘുവംശി അടക്കമുള്ള താരങ്ങള്‍ തകര്‍പ്പന്‍ ഫോമിലാണ്. അഞ്ചു മത്സരങ്ങളില്‍നിന്നായി 26 വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്വാള്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരില്‍ ടീം പുലര്‍ത്തുന്ന പ്രതീക്ഷയേറെയാണ്. മറുവശത്ത് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഇം ണ്ടിനും പ്രതിഭാധനരായ യുവതാരങ്ങളുണ്ട്. ബൗളിങ്ങില്‍ സ്പിന്നര്‍ റേഹാന്‍ അഹമ്മദാണ് അവരുടെ കുന്തമുന. അണ്ടര്‍ 19 ലോകകപ്പില്‍ മൂന്നുവട്ടം നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഏകതാരമാണ് അഹമ്മദ്.