ഒമിക്രോണ്‍ വകഭേദം പിടിമുറുക്കിയല്ല: യൂറോപ്പില്‍ ആശ്വാസമെന്ന് ഡബ്ല്യു.എച്ച്.ഒ.

ലണ്ടന്‍: കോവിഡ് മഹാമാരിയുടെ കാര്യത്തില്‍ യൂറോപ്പ് ഉടന്‍തന്നെ നീണ്ട കാലത്തേക്കുള്ള സമാധാനത്തിലാകുമെന്നു ലോകാരോഗ്യസംഘടനയുടെ യൂറോപ്യന്‍ ഡയറക്ടര്‍. ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും ശീതകാലത്തിന്റെ അവസാനവും ഒമിക്രോണ്‍ വകഭേദത്തിന്റെ രൂക്ഷതക്കുറവുമാണു ഡബ്ല്യു.എച്ച്.ഒ. യൂറോപ്പ് മേധാവി ഡോ. ഹാന്‍സ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണു ഡബ്ല്യൂ.എച്ച്.ഒ. നിലപാടും. മാക്സ് അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ആദ്യരാജ്യം ഡെന്മാര്‍ക്ക് ആയിരുന്നു.കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുകയാണെങ്കിലും ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് ഗുരുതരമായ രോഗത്തില്‍നിന്ന് സംരക്ഷണം നല്‍കുമെന്നതിനാല്‍ കോവിഡിനെ ഇനി ഗുരുതര ഭീഷണിയായി കാണേണ്ടതില്ല എന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പറയുന്നത്. നോര്‍വേയും സ്വീഡനും തങ്ങളുടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്്. മഹാമാരി കഴിഞ്ഞിട്ടില്ലെങ്കിലും തീര്‍ത്തും പുതിയ ഒരു ഘട്ടത്തിലേക്കു കടക്കുയാണെന്ന് സ്വീഡന്റെ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്സണ്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →