റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പാണ്ടനാട് സപ്ലൈകോ സൂപ്പർ സ്റ്റോര്‍ 2022 ഫെബ്രുവരി 5 രാവിലെ 10ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. നിലവിൽ പാണ്ടനാട് പഞ്ചായത്ത്‌ ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന മാവേലി സ്റ്റോറാണ് സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തുന്നത്.

ഫിഷറീസ് – സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി. നായർ ആദ്യ വിൽപ്പന നിര്‍വഹിക്കും.

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി, റീജിയണൽ മാനേജർ എൽ. മിനി, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *