പൃഥ്വിരാജ് സംവിധാനം ചെയ്ത എന്റർറ്റൈനർ ചിത്രമായ ബ്രോ ഡാഡിയുടെ തെലുങ്ക് റിമേക്ക് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. മോഹൻലാലിനെ നായകനാക്കി കൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി 26ന് രാത്രി 12 മണി മുതൽ ആണ് സ്ട്രീമിങ് ആരംഭിച്ചത്. ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെ വിക്ടറി വെങ്കിടേഷും ദഗ്ഗുബതി റാണയുമാണ് എത്തുന്നത്.
ബ്രോ ഡാഡിയുടെ റീമേക്ക് അവകാശത്തിനായുള്ള ചർച്ചകൾ ഇപ്പോൾ സുരേഷ് ബാബു നടത്തുന്നുണ്ട് എന്നാണ് വിവരം.
വെങ്കിടേഷിനും റാണക്കും ഒപ്പം സുരേഷ് ബാബു ഇതിനോടകം ഒരു വെബ്സീരീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നതിനിടെയാണ് ബ്രോഡാഡി റിമേക്ക് ചെയ്യാൻ ഒരുങ്ങുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.



