എ കെ 61 ൽ അജിത്തും മോഹൻലാലും

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ എ കെ 61 ലൂടെ അജിത്തും മോഹൻലാലും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നു.ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് വിവരം.

മുന്‍പും നിരവധി തമിഴ് സിനിമകളില്‍ സാന്നിധ്യം അറിയിച്ച താരമാണ് മോഹന്‍ലാല്‍. എന്നാല്‍ ‘എകെ 61’ല്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതിച്ചുവോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടിയിരിക്കുന്നു.

മരക്കാര്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. മരക്കാറിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ അജിത്ത് എത്തി എന്നതും വലിയ വാര്‍ത്തയായിരുന്നു

ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം നടി തബു എ കെ 61 ൽ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →