തൃശൂര്‍: മെഡിക്കല്‍ കോളേജ് ജീവനക്കാരിയെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി .പാലക്കാട് ആനക്കര സ്വദേശി മുഞ്ചിക്കൂട്ടത്തില്‍ വീട്ടില്‍ നിമിഷക്കുനേരെയാണ്‌ആക്രമണ ശ്രമം ഉണ്ടായത്. ആശുപത്രിയില്‍ രോഗിയെ കാണാന്‍ എത്തിയ യുവാവാണ് കാറിടിച്ച് അപായപ്പെടുത്താന്‍ ശമിച്ചത്. .ആശുപത്രിയെത്തിയ യുവാവ് ഡോക്ടര്‍മാരുടെ വാഹനം പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം.
കാര്‍ മാറ്റി പാര്‍ക്കു ചെയ്യണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടശേഷം അവര്‍ തിരിഞ്ഞപ്പോള്‍ കാര്‍ വേഗത്തിലെടുത്ത് അവരെ ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാലിന്റെ തൊട്ടടുത്തുവെച്ചാണ് യുവാവ് വാഹനം ബ്രേക്ക് ചെയ്‌തതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും നിമിഷ പറയുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാരും സുരക്ഷാ ജിവനക്കാരും ഇടപെട്ടതിനെ തുടര്‍ന്ന് യുവാവ് വാഹനം എടുത്ത് രക്ഷപെടുകയായിരുന്നു.

