റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ജനാധിപത്യ കേരള കോണ്‍ഗ്രസ്‌

January 23, 2022 - 8:07 am

തൃക്കാക്കര: പിടി തോമസിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിനുവയ്‌ക്കാന്‍ പൂക്കള്‍ ഉള്‍പ്പടെ നാലുലക്ഷം രൂപക്കുമുകളില്‍ നഗരസഭയില്‍ നിന്ന് ചെലവഴിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ജമാധിപത്യ കേരള കോണ്‍ഗ്രസ്‌ തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശന്‍ പറഞ്ഞു.

പൊതു ദര്‍ശനത്തിന്‌ നഗരസഭ ചെലവഴിച്ച തുക വിവാദമായപ്പോള്‍ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം തിരിച്ചടച്ചതുവഴി നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്‌ .ഈ സാഹചര്യത്തില്‍ ഒരു നിമിഷംപോലും ചെയര്‍ പേഴ്‌സണ്‌ സ്ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ല. എത്രയും വേഗം രാജിവെച്ച്‌ പുറത്തുപോകണമെന്ന്‌ ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *