റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാലകൃഷ്‌ണ ഭട്ട്‌ ഓർമ്മയായി

January 23, 2022 - 8:17 am

കാസര്‍കോട്‌ : ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബദിയടുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്‌ണ ഭട്ട്‌ നിര്യാതനായി 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകളെ തുടര്‍ന്ന്‌ കിളിംഗാര്‍ നടുമനയിലെ വീട്ടില്‍ 2022 ജനുവരി 22ന്‌ ഉച്ചയോടെയായിരുന്നു അന്ത്യം.

കാശിക്കുപോകാന്‍ കരുതിവച്ച തുക വീട്‌ നിര്‍മാണത്തിന്‌ സഹായം തേടിയെത്തിയ ആള്‍ക്ക്‌ നല്‍കിയാണ്‌ ജീവകാരുണ്യ പ്രവൃത്തികള്‍ക്ക്‌ തുടക്കമിട്ടത്‌. കൃഷിയിലെ വരുമാനത്തോടൊപ്പം ആയുര്‍വേദ ചികിത്സയിലും ജോതിഷത്തിലൂടെയും ലഭിക്കുന്ന വരുമാനമായിരുന്നു ദീവകാരുണ്യ പവര്‍ത്തനങ്ങള്‍ക്കായി ഭട്ട്‌ നീക്കിവച്ചിരുന്നത്‌. പിന്നീട്‌ മക്കളുടെ വരുമാനവും വിനിയോഗിച്ചു.

സത്യസായി ഭക്തനായ സായിറാം ഗോപാലകൃഷ്‌ണ ഭട്ട്‌ സ്വന്തം വരുമാനത്തില്‍ നിന്ന 263 വീടുകളാണ്‌ പാവങ്ങള്‍ക്കായി നിര്‍മിച്ചു നല്‍കിയത്‌. 1995ല്‍ കാലവര്‍ഷത്തില്‍ വീട്‌ നഷ്ടപ്പെട്ടയാള്‍ക്ക വീട്‌ നല്‍കിക്കൊണ്ടായിരുന്നു തുടക്കം ഗുണമേന്മ ഉറപ്പാക്കാന്‍ തൊഴിലാളികളോടൊപ്പം അദ്ദേഹവും നില്‍ക്കുമായിരുന്നു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകള്‍ മനസിലാക്കിയാണ് സായിറാം ഭട്ട് സഹാിച്ചിരുന്നത്‌. നിരവധി കുടിവെളള പദ്ധതികള്‍, നൂറിലധികെ വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം ,വീടുവയ്‌ക്കാന്‍ ഭൂമി,സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോറം,പുസ്‌തകം, തൊഴിലി ല്ലാത്തവര്‍ക്ക് ഓട്ടോറിക്ഷകള്‍ ,തയ്യല്‍ മെഷീനുകള്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിങ്ങനെ സായിറാം ബട്ടിന്റെ സഹായങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

സായിറാം ഭട്ടിന്‌ പദ്‌മശ്രീ നല്‍കുന്നതിന്‌ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഭാര്യ: സുബ്ബമ്മ. മക്കള്‍ ; കെ.എന്‍ കൃഷ്‌ണഭട്ട്‌ (ബദിയടുക്ക പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ് ) ,ശ്യാമള. മരുമക്കള്‍ : ഷീലാ കെ .ഭട്ട്‌, ഈശ്വര ഭട്ട്‌ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *