മുംബൈ: ആഗോള എണ്ണ വിപണിയില്‍ വില കുതിച്ചുയര്‍ന്നു. ബാരലിന് 87 ഡോളറായി വില ഉയര്‍ന്നു. ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദിക്കും യു.എ. ഇയ്ക്കുമെതിരേ ഹൂദികള്‍ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വര്‍ധനക്ക് കാരണമായിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 230 ഹൂദി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. മആരിബിലും സന്‍ആയിലും വന്‍ ആക്രമണം തുടരുകയാണ്.



