തിരുവനന്തപുരം : ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20ഓളം പേര്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് ക്ലസ്റ്റര്‍ ആയ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു. പരീക്ഷകള്‍ മാറ്റിവയ്‌ക്കുകയും ചെയ്‌തു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
തിരുവനന്തപുരം ജില്ലയില്‍ 18 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. 12 കോളേജുകളില്‍ കോവിഡി ക്ലസ്‌റ്ററുണ്ട്. എഞ്ചിനീയറിംഗ് കോളേജില്‍ 84 ഉം ഫാര്‍മസി കോളേജില്‍ 74ഉം പേര്‍ കോവിഡ് ബാധിതരായി. കരവാരത്ത് എന്‍സിസി ക്യാമ്പില്‍ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

