കേന്ദ്രമന്ത്രി നിതിന്‍ഗഡ്‌കരിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി ; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്‌. നേരിയ രോഗലക്ഷണങ്ങളേയുളളു. തനിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതായും കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം വീട്ടില്‍ കഴിയുകയാണെന്നും താനുമായി സമ്പക്കത്തിലേര്‍പ്പെട്ടിട്ടുളളവര്‍ സമ്പര്‍ക്ക വിലക്കില്‍ തുടരണമെന്നും പരിശോധനക്ക്‌ വിധേയരാവണമെന്നും അദ്ദേഹം ട്വീറ്റുചെയ്‌തു.

ജനുവരി 10 തിങ്കളാഴ്‌ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിനും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും നിരീക്ഷണത്തില്‍ കഴിയുകയാണ്‌ രാജ്യത്ത്‌ ഇതുവരെ 4,461 പേര്‍ക്കാണ്‌ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്‌. പോസിറ്റിവിറ്റി നിരക്ക്‌ 10.64 ശതമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →