കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍

പനാജി: മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ്സിംഗ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍. 87കാരനായ റാണെ ഗോവയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഗോവയില്‍ നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവ് കൂടിയാണ് റാണെ. പ്രതാപ്സിന്‍ഹ് റാണെയുടെ മകന്‍ വിശ്വജിത്ത് ബിജെപിയിലാണ്. വിശ്വജിത്ത് ഗോവയുടെ നിലവിലെ ആരോഗ്യമന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിശ്വജിത്ത് ബിജെപിയിലേക്ക് മാറിയത്.വര്‍ഷങ്ങളായി സര്‍ക്കാരില്‍ നിരവധി പദവികള്‍ റാണെ വഹിച്ചിട്ടുണ്ട്. സംസ്ഥാന അസംബ്ലി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →