റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കൊച്ചി മെട്രോയും ജല മെട്രോയും കാക്കനാട് സ്‌റ്റേഷനില്‍ കെ-റെയിലുമായി ബന്ധിപ്പിക്കും

January 6, 2022 - 7:19 pm

എറണാകുളം: കെ-റെയില്‍ അര്‍ദ്ധ അതിവേഗ സില്‍വര്‍ ലൈന്‍ പാതയ്ക്ക് എറണാകുളം ജില്ലയിലുള്ളതു രണ്ടു സ്‌റ്റേഷനുകള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപവും നെടുമ്പാശേരി വിമാനത്താവളത്തിനു സമീപവുമാണു സ്‌റ്റേഷനുള്ളത്. ഇതില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ കൊച്ചി മെട്രോയും സില്‍വര്‍ലൈനും ഒരേ സ്റ്റേഷന്‍ കെട്ടിടത്തിലാകും സ്ഥിതി ചെയ്യുക. ഇതു കൂടാതെയാണു ജല മെട്രോയുമായി ബന്ധിപ്പിക്കുന്നത്. കൂടാതെ ജില്ലയിലെ രണ്ടു സ്‌റ്റേഷനുകളില്‍നിന്നും പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയുമുണ്ടാകും. 

ദേശീയ ജലപാതയില്‍ നിന്നും കണക്ടിവിറ്റി ഉണ്ടാകുമെന്ന് കെ- റെയില്‍ എം.ഡി വി.അജിത് കുമാര്‍ പറഞ്ഞു. വിശാലമായ, പരിധിയില്ലാത്ത മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സ്ഥലമാകും ഓരോ സ്‌റ്റേഷനിലുമുണ്ടാകുക. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷന്‍ സമുച്ചയത്തില്‍ ഷോപ്പിങ് മാൾ, ഹോട്ടലുകള്‍, ബിസിനസ് ഹബ് എന്നിവയുമുണ്ടാകും. വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.

എറണാകുളം ജില്ലയിലൂടെ 52 കിലോമീറ്റര്‍ പാതയാണ് കടന്നുപോകുന്നത്. 

കൊച്ചിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം

കൊച്ചി-തിരുവനന്തപുരം: 1 മണിക്കുര്‍ 25 മിനിറ്റ്
കൊച്ചി-കോട്ടയം: 23 മിനിറ്റ്
കൊച്ചി-തൃശൂര്‍: 31 മിനിറ്റ്
കൊച്ചി-കോഴിക്കോട്: 1 മണിക്കൂര്‍ 15 മിനിറ്റ്
കൊച്ചി-കണ്ണൂര്‍: 1 മണിക്കുര്‍ 54 മിനിറ്റ്

കൊച്ചി വിമാനത്താവള സ്‌റ്റേഷനില്‍ 
നിന്നുള്ള ദൂരം 

തിരുവനന്തപുരത്തേക്ക് 1 മണിക്കുര്‍ 35 മിനിറ്റ്
കണ്ണൂരിലേക്ക് 1 മണിക്കുര്‍ 44 മിനിറ്റ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *