എറണാകുളം: കൊച്ചി മെട്രോയും ജല മെട്രോയും കാക്കനാട് സ്‌റ്റേഷനില്‍ കെ-റെയിലുമായി ബന്ധിപ്പിക്കും
എറണാകുളം: കെ-റെയില്‍ അര്‍ദ്ധ അതിവേഗ സില്‍വര്‍ ലൈന്‍ പാതയ്ക്ക് എറണാകുളം ജില്ലയിലുള്ളതു രണ്ടു സ്‌റ്റേഷനുകള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപവും നെടുമ്പാശേരി വിമാനത്താവളത്തിനു സമീപവുമാണു സ്‌റ്റേഷനുള്ളത്. ഇതില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ കൊച്ചി മെട്രോയും സില്‍വര്‍ലൈനും ഒരേ സ്റ്റേഷന്‍ കെട്ടിടത്തിലാകും സ്ഥിതി ചെയ്യുക. …