കൊല്ലം: കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടി 02/01/22 ഞായറാഴ്ച. പ്രതി ദീപുവിന്റെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തും. കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി ജിൻസിയാണ് കൊല്ലപ്പെട്ടത്.ഏഴ് വയസ്സുകാരനായ മകന്റെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. സംശയ രോഗമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു കൊലപാതകം നടന്നത്. പാരിപ്പള്ളി സർക്കാർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ജിൻസി. സംഭവത്തിൽ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദീപുവും ജിൻസിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ, ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരു മാസമായി ഇവർ അകന്ന് കഴിയുകയായിരുന്നു.



