റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോവൽ രചയിതാവ് എസ് പുഷ്പമ്മക്ക് കനൽ കലാവേദിയുടെ നേതൃത്വത്തിൽ അനുമോദനം.

December 30, 2021 - 10:29 am

കട്ടപ്പന: പ്രാബല ആദിവാസിഗോത്രമായ ഊരാളി വിഭാഗത്തിന്റെ അതിജീവനത്തിന്റെയും ആവാസവ്യവസ്ഥയുടെയും ആവിഷ്കാരമായ കൊളുക്കൻ എന്ന നോവലിന്റെ രജയിതാവ് എസ് പുഷ്പമ്മക്ക് അനുമോദനവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. . കേരള എൻ ജി ഒ യൂണിയൻ കലാസാംസ്‌കാരിക വേദിയായ കനൽ കലാവേദിയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. .

കട്ടപ്പന ഗവ. എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ ചേർന്ന അനുമോദനസമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സാഹിത്യകാരൻ കാഞ്ചിയർ രാജൻ പുസ്തകാവലോകനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ കഥാകാരി എസ് പുഷ്പമ്മക്ക് യൂണിയന്‍റെ ഉപഹാരം നൽകി.എസ് പുഷ്പമ്മ നന്ദിപറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കട്ടപ്പന ഏരിയ സെക്രട്ടറി മുജീബ്റഹ്മാൻ നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *