റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആലോചന

December 27, 2021 - 10:44 am

ന്യൂഡല്‍ഹി: സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമം (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് – അഫ്സ്പ) നാഗാലാന്‍ഡില്‍നിന്നു പിന്‍വലിക്കുന്നതു പരിഗണനയില്‍. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ അറിയിച്ചു. കഴിഞ്ഞ 23-ന് അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലായിരുന്നു യോഗം. കഴിഞ്ഞ നാലിന് സൈനികരുടെ വെടിവയ്പ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലുമായി നാട്ടുകാരായ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരുടെ ആക്രമണത്തില്‍ െസെനികനും കൊല്ലപ്പെട്ടു. അതോടെയാണ് അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യം പൂര്‍വാധികം ശക്തമായത്. ഈ ആവശ്യമുന്നയിച്ച് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.

സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്കു 45 ദിവസമാണു സമയമനുവദിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. ഓട്ടിങ്ങില്‍ വെടിയുതിര്‍ത്ത കരസേനാ യൂണിറ്റിനെതിരേ സേനാതലത്തില്‍ അന്വേഷണം നടക്കുകയാണ്. വെടിയുതിര്‍ത്ത സൈനികരെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ സസ്പെന്‍ഡ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *