Tag
ന്യൂസ് ഡെസ്ക്

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കം

December 24, 2021 - 3:29 pm

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കൊട്ട വഞ്ചി നീറ്റിലിറക്കി ഉദ്ഘാടനം നിർവഹിച്ചു.

വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്. പിള്ള, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക വിപണികളും കൈകോർത്ത് നക്ഷത്ര ജലോത്സവം എന്ന പേരിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ചാണ് ജലോത്സവം നടത്തുന്നത്. വഞ്ചിയാത്ര, കേക്ക് – ഭക്ഷ്യമേള, കരോൾ ഗാനമത്സരം എന്നിവയാണ് ഡിസംബർ 26 വരെ വാഴൂർ ഗ്രാമപഞ്ചായത്തിലെ വാഴൂർ വലിയ തോട്ടിൽ പൊത്തൻ പ്ലാക്കൽ, മൂലയിൽ ചെക്ക് ഡാമുകൾ കേന്ദ്രീകരിച്ച് നടത്തുന്നത്.

തിരുവാർപ്പ് മലരിക്കൽ ടൂറിസം ഫെസ്റ്റിവെലിന് സമയത്ത് ഉപയോഗിച്ചിരുന്ന ചെറിയ വഞ്ചികളാണ് യാത്രയ്ക്കായി വാഴൂരിൽ സജ്ജീകരിച്ചിരിക്കുന്നത്. 26ന് വൈകിട്ട് ആറിന് കരോൾ ഗാന മത്സരം നടത്തും. 24 മുതൽ 26 വരെ രാവിലെ ഏഴു മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെയുമാണ് ബോട്ടിങ്ങും ട്രക്കിങ്ങും സജ്ജീകരിച്ചിരിക്കുന്നത്. രാത്രി എട്ടു വരെ ഭക്ഷണശാലകളും കേക്ക് സ്റ്റാളും പ്രവർത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *