ചണ്ഡീഗഡ്: കോടതിയിലുണ്ടായ ബോംബ് സ്ഫോടനം തന്നെ ലക്ഷ്യമിട്ടായിരുന്നെന്നു ശിരോമണി അകാലിദള്‍ (എസ്.എ.ഡി) നേതാവും അഭിഭാഷകനുമായ ഹരീഷ് റായ് ധന്‍ഡ പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്തതു ലോക് ഇന്‍സാഫ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ സിമര്‍ജിത് സിങ് ബെയ്ന്‍സാണെന്നും അദ്ദേഹം ആരോപിച്ചു.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എ.ഡി. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചയാളാണു ധന്‍ഡ. സ്ഫോടനം നടന്നതിന് 50 അടി അകലെയാണു കോടതിക്കെട്ടിടത്തിലെ അദ്ദേഹത്തിന്റെ മുറി. സ്ഫോടനത്തിനു തൊട്ടുമുമ്പ് താന്‍ പുറത്തുപോയതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്നും ഹരീഷ് റായ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ദേശവിരുദ്ധശക്തികളാണെന്നു ലുധിയാനയിലേക്കു തിരിക്കുംമുമ്പ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പ്രതികരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദികളെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട മുന്‍മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങും സംഭവത്തെ അപലപിച്ചു



