അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: കോവിഡ് ധനസഹായം: അപേക്ഷ നൽകാൻ താലൂക്ക്തല ക്യാമ്പ്

December 20, 2021 - 6:01 pm

എറണാകുളം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കു ലഭിക്കുന്ന സർക്കാർ ധന സഹായത്തിന് അപേക്ഷ നൽകാത്ത അർഹരായവർക്ക് www.relief.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ നൽകാനായി താലൂക്ക്തല ക്യാമ്പുകളെയും ആശ്രയിക്കാം. എല്ലാ താലൂക്കുകളിലും ചൊവ്വാഴ്ച ക്യാമ്പുകൾ പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ അപ്പീൽ മുഖാന്തിരം എ.ഡി.എമ്മിൽ നിന്നും ലഭിച്ച ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻ ഷിപ്പ് സർട്ടിഫിക്കറ്റ്, അനന്തര അവകാശികൾ ഉൾപ്പെട്ട റേഷൻ കാർഡ്, ആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *