മുംബൈ: ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി സ്വകാര്യ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പഞ്ചാബ് നാഷണല്‍ ബാങ്കിനും ഐ.സി.ഐ.സി.ഐ. ബാങ്കിനുമെതിരേയാണ് ആര്‍.ബി.ഐയുടെ നടപടി.പഞ്ചാബ് നാഷണല്‍ ബാങ്കിന് 1. 8 കോടി രൂപയും ഐ.സി.ഐ.സി.ഐ. ബാങ്കിനു 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. 1949-ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 19 ലംഘിച്ചതിനാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനു മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. റെഗുലേറ്ററി നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. അതേസമയം ഈ ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ചട്ട ലംഘനങ്ങള്‍ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആര്‍.ബി.ഐ. അറിയിച്ചു. ഇക്കഴിഞ്ഞ മെയില്‍ സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.സി.ഐ.സി.ഐ. ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു.
ബാങ്കിങ് നിയമ ലംഘനം: പിഎന്‍ബിയ്ക്കും ഐ.സി.ഐ.സി.ഐ. ബാങ്കിനുംപിഴ ചുമത്തി
