കാസർകോട്: സംസ്ഥാന സബ് ജൂനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 20 -ന് രാവിലെ എട്ടിന് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാതല സബ് ജൂനിയര്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത് സംസ്ഥാന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികള്‍, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 48 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍: 9446027890, 9447481702.



