റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂര്യാന്തരീക്ഷത്തിലെ മുകളിലെ പാളിയെ മറികടന്ന് നാസയുടെ പാര്‍ക്കര്‍ പേടകം

December 16, 2021 - 11:23 am

ന്യൂയോര്‍ക്ക്: സൂര്യാന്തരീക്ഷത്തിലെ മുകളിലെ പാളിയെ മറികടന്ന് നാസയുടെ പാര്‍ക്കര്‍ പേടകം. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബാണു സൂര്യന്റെ അന്തരീക്ഷത്തിലെ 1298.889 ഡിഗ്രി സെല്‍ഷ്യസ് താപനില തരണം ചെയ്തു വിജയംകുറിച്ചത്. 2025 ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാര്‍ക്കര്‍ പേടകം സൂര്യനെ വലം വയ്ക്കും. ഭൂമിയില്‍ അനുഭവപ്പെടുന്നതിന്റെ 500 ഇരട്ടി റേഡിയേഷനെയും പാര്‍ക്കര്‍ മറികടന്നു.സൂര്യന്റെ അന്തരീക്ഷത്തിലെ മുകളിലെ പാളിയിലൂടെയാണു പാര്‍ക്കര്‍ കടന്നുപോയത്. സൂര്യന്റെ അന്തരീക്ഷമാണെങ്കിലും സൗരോപരിതലത്തില്‍നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ മേഖല. സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പേടകം വിക്ഷേപിച്ചത്. ഒമ്പത് തവണ പേടകം സൂര്യനെ വലംവച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *