റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാർ കേസ് : സി.ബി.ഐയോട് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈക്കോടതി

December 14, 2021 - 9:36 am

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സി.ബി.ഐയോട് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി.ഹർജികൾ ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് 2021 ഡിസംബർ 21നു പരിഗണിക്കാൻ മാറ്റി.

ഒമ്പതും 13 ഉം വയസ് പ്രായമുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തത്.2019 ഒക്ടോബർ 25ന് പാലക്കാട് പോക്സോ കോടതി വലിയ മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതേ വിട്ടിരുന്നു. സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളിൽ വിചാരണക്കോടതിയുടെ ഉത്തരവ് 2021ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കി. പുനർവിചാരണ നടത്താനും പ്രതികൾ കോടതിയിൽ കീഴടങ്ങാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ജയിലിലാണെന്നും മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലടക്കം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *