തിരുവനന്തപുരം: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിക്കുന്നത് ഇടതുജിഹാദികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഗവണ്‍മെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ മോശമായ പരാമർശങ്ങൾ നടത്തി. സര്‍ക്കാര്‍ ഇത്തരം രാജ്യദ്രോഹ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നുള്ളത് കൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാത്തതും ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാത്തതും. സര്‍ക്കാര്‍ വക്താക്കള്‍ ഈ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് ഖേദകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഡ്വ. രശ്മിത രാമചന്ദ്രനെതിരെ കേസെടുക്കണമെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.




