കേശുവിലൂടെ ഗംഭീര മേക്കോവറുമായി ദിലീപ് എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

നാദിർഷ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘കേശു ഈ വീടിൻറെ നാഥൻ – ദിലീപ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഒടിടി റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ഈ ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലായി ഗംഭീര മേക്കോവറിൽ എത്തുന്ന ദിലീപിന്റെ ഭാര്യയായി ഉർവശിയാണ് വേഷമിടുന്നത്.

സിദ്ദീഖ്, സലിംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജുൻ, ഹുസൈൻ ഏലൂർ, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, നാസ്വിക , മഞ്ജു പത്രോസ്, നേഹ റോസ്, സീമ ജി നായർ, വത്സല മേനോൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂർ (ചായാഗ്രഹണം അനിൽ നായർ എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →