റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ എം ഡി ബി പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം ഈ വർഷത്തെ ജനപ്രീതി നേടിയ 10 ഇന്ത്യൻ സിനിമകൾ

December 10, 2021 - 3:54 pm

പ്രമുഖ ഓൺലൈൻ ഡേറ്റാബേസ് ആയ ഐ എം ഡി ബി ജനപ്രിയ സിനിമകളുടെ വർഷാന്ത്യ ലിസ്റ്റിംഗ് നടത്തിഈ വർഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടു. ആറ് ചിത്രങ്ങളുമായി ബോളിവുഡ് ലിസ്റ്റിൽ മുൻപന്തിയിൽ എത്തി. നാല് തെന്നിന്ത്യൻ ചിത്രങ്ങൾ ആദ്യപത്തിൽ ഉൾപ്പെട്ടു. ഒന്നാം സ്ഥാനം നേടിയെടുത്തത് തമിഴ് ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട് ലിസ്റ്റിന്.

ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തമിഴ് ചിത്രമായ ജയ് ഭീം ആണ്. വിജയിയുടെ മാസ്റ്റർ, ധനുഷിന്റ കർണ്ണൻ എന്നീ ചിത്രങ്ങളും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ലിസ്റ്റിൽ രണ്ടാമത് എത്തിയിരിക്കുന്നത് ബോളിവുഡ് ചിത്രമായ ഷേർഷയാണ്. സൂര്യവംശി, സർദാർ ഉദ്ധം, മിമി, ഷിദ്ദത്ത്, ഹസീൻ ദിൽറുബ, എന്നിവയാണ് മറ്റ് ബോളിവുഡ് ചിത്രങ്ങൾ. ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് മോഹൻലാലിനെ നായകനാക്കി കൊണ്ട് ജിത്തുജോസഫ് ഒരുക്കിയ മലയാളത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായ ത്രില്ലർ ചിത്രം ദൃശ്യം -2ആണ്.

ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം തിരയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലും ദൃശ്യം -2 ഇടംപിടിച്ചിരുന്നു. ജയ് ഭീം, ഷെർഷ, മാസ്റ്റർ, സൂര്യവൻ ശി എന്നീ ചിത്രങ്ങളും ഗൂഗിളിന്റ മോസ്റ്റ് സെർച്ച്ഡ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *