റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അല്ലു അർജുൻ നായകനായും മലയാളികളുടെ പ്രിയതാരമായ ഫഹദ് വില്ലനായും എത്തുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർ താരമാക്കിയ സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്.

ഇതുവരെ കാണാത്ത ലുക്കിലെത്തുന്ന ‘രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് പുഷ്പയിലൂടെ അല്ലു എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നാല്പതോളം വരുന്ന അണിയറ പ്രവർത്തകർക്ക് 10 ഗ്രാം വീതമുള്ള സ്വർണ്ണ നാണയങ്ങളും പ്രൊഡക്ഷൻസ്റ്റാഫുകൾക്ക് 10 ലക്ഷം രൂപയും സമ്മാനമായി നൽകി കൊണ്ട് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അല്ലു അർജുൻ.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ ശങ്കറും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് പുഷ്പ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. ഇതിന്റെ ആദ്യ ഭാഗമായ പുഷ്പ ദി റൈസ് ഡിസംബർ 17 ന് തിയേറ്ററുകളിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *