റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാരതീയ ജ്ഞാനപീഠം പുരസ്‌കാരം നീല്‍മണിയ്ക്കും ദാമോദര്‍ മൗസോയ്ക്കും

December 7, 2021 - 5:24 pm

ന്യുഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ഭാരതീയ ജ്ഞാനപീഠം പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫുക്കന്‍ അര്‍ഹനായി. ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൗസോയ്ക്കാണ്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. പ്രമുഖ അസമീസ് കവിയാണ് നീല്‍മണി ഫുക്കന്‍. 1950കളില്‍ കവിത എഴുതിതുടങ്ങിയ നീല്‍മണിയുടെ ‘സൂര്യ ഹെനോ നമി അഹെ ഈ നദിയേദി’, മാനസ്-പ്രതിമ, ഫുയ്ലി തക സൂര്യമുഖി ഫുതൂര്‍ ഫലെ, കോബിത, ഗുലാപി ജമുര്‍ ലഗ്‌ന തുടങ്ങി പ്രശസ്തമായ നിരവധി രചനകള്‍ അദ്ദേഹത്തിന്റേതാണ്. കവിത സമാഹാരമായ കോബിത 1981ല്‍ അസം സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായി. സമഗ്ര സംഭാവനകള്‍ മാനിച്ച് 1990ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.ഗോവന്‍ ചെറുകഥാ കൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദര്‍ മൗസോ. കര്‍മേലിന്‍ എന്ന നോവലിന് 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 2011ല്‍ സുനാമി സൈമണ്‍ എന്ന നോവലിന് വിമല വി പൈ വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാര്‍ അവാര്‍ഡും ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *